കാട്ടക്കട: പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി സെന്റർ ഹോസ്പിറ്റലിന്റെ
ഇരുപതാം വാർഷികാഘോഷം പങ്കജ കസ്തൂരി ഗ്രൂപ്പ് എം.ഡിയും സ്ഥാപകനുമായ ഡോ. ജെ. ഹരീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജയശ്രീ എ. അദ്ധ്യക്ഷത വഹിച്ചു. പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി സെന്റർ ഡയറക്ടർമാരായ ഡോ. കസ്തൂരി നായർ, ഡോ. കാവേരി നായർ, ഡോ. ലക്ഷ്മി ആർ., ഡോ. ഐശ്വര്യ പി., പി.ജി ഡീൻ ഡോ.സുന്ദരൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ശ്രീലേഖ, ശൈലകുമാരി, മാഹീൻ ഷാ തുടങ്ങിയവർ പങ്കെടുത്തു.
പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി സെന്റർ പബ്ളിക്കേഷന്റെ ആദ്യ പുസ്തകമായ ' മോഡേൺ ഫാർമക്കോളജി ഫോർ ആയുർവേദ സ്റ്റുഡന്റ്സ് " പ്രസിദ്ധീകരിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് ഒൗഷധ സസ്യങ്ങളുടെ പുനർജീവനം ലക്ഷ്യമാക്കി ഓരോ ഒൗഷധ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് ചങ്ങിൽ തുടക്കം കുറിച്ചു. ഒരു വ്യക്തിക്കോ കുടുംബത്തിലെ ഒരു അംഗത്തിനോ വർഷത്തിൽ ഒരു ദിവസത്തെ സുഖചികിത്സ നൽകുന്നതിനുള്ള നറുക്കെടുപ്പും നടന്നു.
റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് സ്വർണനാണയവിതരണവും മികച്ച സേവനം കാഴ്ച്ച വച്ച ജീവനക്കാർക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടന്നു. ആയുർവേദ പി.ജി ബിരുദ ധാരികളായ ഡോക്ടർമാർക്കായി നടത്തിയ ദേശീയ തല പ്രബന്ധ മത്സരത്തിൽ വിജയികളായ ഡോ.മയൂരി എസ്, ഡോ. ജെ. രമ്യ, ഡോ. അഖില ആർ. കുറുപ്പ് എന്നിവർക്ക് 25000 രൂപയും സർട്ടിഫിക്കറ്റും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |