തിരുവനന്തപുരം: ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ ബി.എഡ് പ്രവേശനം കിട്ടുന്നവർ ടി. സി സെപ്തംബർ വരെ സമർപ്പിക്കാം. ആദ്യ അലോട്ട്മെന്റ് ലഭിച്ചവർ 31ന് രണ്ടിനകം കോളേജുകളിൽ പ്രവേശനം നേടണം.രണ്ടാംഘട്ട ബി.എഡ് അലോട്ട്മെന്റ് സെപ്തംബർ1 ന്. രണ്ടിന് പ്രവേശനം നേടണം. 12ന് ക്ലാസ് തുടങ്ങും.
അഞ്ച്, ആറ് സെമസ്റ്റർ ബി.ടെക് ഡിസംബർ 2021 (2008 സ്കീം, പാർട്ട് ടൈം, മേഴ്സിചാൻസ് - 2008, 2009, 2010) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന സെപ്റ്റംബർ 16 വരെ ഒാൺലൈനിൽ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.ടെക് റെഗുലർ/ഇംപ്രൂവ്മെന്റ് (2018 സ്കീം) (യു.സി.ഇ.കെ.), ജൂൺ 2022 പരീക്ഷ സെപ്റ്റംബർ 13 മുതൽ.
ഒന്നാം സെമസ്റ്റർ ബി.ടെക് ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി, ജൂലായ് 2022 (2020 സ്കീം - 2020 അഡ്മിഷൻ), യു.സി.ഇ.കെ., പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒക്ടോബർ 11 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 3, 150 രൂപ പിഴയോടെ സെപ്റ്റംബർ 12, 400 രൂപ പിഴയോടെ സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.
ഒക്ടോബർ 11 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി. മേഴ്സിചാൻസ് പരീക്ഷയ്ക്ക് ഓഫ്ലൈനായി പിഴകൂടാതെ സെപ്റ്റംബർ 3, 150 രൂപ പിഴയോടെ സെപ്റ്റംബർ 12, 400 രൂപ പിഴയോടെ സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.
എം.ബി.എ (ഈവനിംഗ് - റെഗുലർ) കാര്യവട്ടം ഐ.എം.കെ, കവടിയാർ എച്ച്.എൽ.എൽ മാനേജ്മെന്റ് അക്കാഡമി, മൺവിള അഗ്രികൾച്ചറൽ കോ - ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നടത്തും. admissions.keralauniversity.ac.in/mba2022/mba_evening/ വെബ്സൈറ്റിൽ 31നകം അപേക്ഷിക്കണം.
പി.ജി പ്രവേശനം: മൂന്നാം അലോട്ട്മെന്റായി
തിരുവനന്തപുരം: കേരളസർവകലാശാലയിൽ പി.ജി പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. പുതുതായി അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യാം. കോളേജിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും മെമ്മോയിലുണ്ട്. നിശ്ചിത സമയത്ത് പ്രവേശനം നേടാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടണം. ഹയർ ഓപ്ഷൻ നിലനിറുത്തിയതിനാൽ പുതിയ അലോട്ട്മെന്റ് ലഭിച്ചവർ പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായി പ്രവേശനം നേടണം. 31 നകം പുതിയ അലോട്ട്മെന്റിൽ പ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാവും. താത്ക്കാലിക പ്രവേശനം മൂന്നാം ഘട്ട അലോട്ട്മെന്റ് മുതൽ ലഭ്യമല്ല. വിശദ വിവരങ്ങൾ https://admissions.keralauniversity.ac.in ൽ
പ്രധാനമന്ത്രി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സേവനത്തിലിരിക്കെ മരിച്ച കേന്ദ്ര സായുധസേനയിലെയും അസം റൈഫിൾസിലെയും ഉദ്യോഗസ്ഥരുടെ കുട്ടികൾ/ വിധവകൾ, സേവനത്തിനിടെ വികലാംഗരായ ഉദ്യോഗസ്ഥരുടെ കുട്ടികൾ, ധീരതയ്ക്കുള്ള അവാർഡുകൾ കരസ്ഥമാക്കിയ കേന്ദ്ര സായുധ സേനയിലെയും അസം റൈഫിൾസിലെയും മുൻ ഉദ്യോഗസ്ഥരുടെ കുട്ടികൾ എന്നിവരിൽ നിന്ന് പ്രധാനമന്ത്രി സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിരമിച്ചതോ സേവനമനുഷ്ഠിക്കുന്നതോ ആയ ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരുടെ കുട്ടികൾക്കും വിധവകൾക്കും അപേക്ഷിക്കാം.
സ്കോളർഷിപ്പ് ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. പെൺകുട്ടികൾക്ക് പ്രതിമാസം 3000 രൂപ, ആൺകുട്ടികൾക്ക് പ്രതിമാസം 2500 രൂപ എന്ന നിരക്കിൽ പ്രതിവർഷം പെൺകുട്ടികൾക്ക് 36,000 രൂപയും ആൺകുട്ടികൾക്ക് 30,000 രൂപയും ലഭിക്കും. അപേക്ഷകൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിന്റെ വെബ്സൈറ്റായ www.scholarship.gov.in ൽ ഒക്ടോബർ 31 നകം നൽകണം.
കൂടുതൽ വിവരങ്ങൾക്ക് 01123063111 എന്ന ഫോൺ നമ്പരിലോ secywarb-mba@ny എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.
ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് പരീക്ഷ
തിരുവിതാംകൂർ: ദേവസ്വം ബോർഡിലെ എൽ.ഡി ക്ലാർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്2 തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള ഒ.എം.ആർ പരീക്ഷ സെപ്തംബർ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ വിവിധ ജില്ലകളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പ്രസ്ക്ലബ് ജേർണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം, ഈവനിംഗ് കോഴ്സായ കണ്ടൻസ്ഡ് ജേർണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28. കണ്ടൻസ്ഡ് കോഴ്സിന് പ്രായപരിധിയില്ല. അപേക്ഷ ഫോറം www.keralapressclub.comൽ. അപേക്ഷയോടൊപ്പം 500 രൂപ അപേക്ഷാ ഫീസടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷ അയയ്ക്കാനും വിശദ വിവരത്തിനും ijtrivandrum@gmail.com. അവസാന തീയതി : സെപ്തംബർ 15. ഫോൺ : 0471-2331642, 2330380.
ബി.എച്ച്.എം.സി.ടി പ്രവേശനം
തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിന് സെപ്തംബർ 11 വരെ പ്ലസ്ടു/ തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് പ്രവേശനം.
www.lbscentre.kerala.gov.in വഴിയാണ് ഫീസടയ്ക്കേണ്ടത്. പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. ഫോൺ 0471-2324396, 2560327.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |