SignIn
Kerala Kaumudi Online
Friday, 20 September 2024 1.57 PM IST

അമേരിക്കൻ നഗരത്തിൽ വിമാനമിടിച്ചിറക്കുമെന്ന് പൈലറ്റിന്റെ ഭീഷണി,​ സ്റ്റോറുകളിൽ നിന്നടക്കം ആളുകളെ ഒഴിപ്പിച്ച് പൊലീസ്

Increase Font Size Decrease Font Size Print Page
kk

ന്യൂയോർക്ക്: അമേരിക്കയിലെ ടുപേലോ നഗരത്തിൽ മോഷ്ടിച്ച വിമാനവുമായി പരിഭ്രാന്തി സൃഷ്ടിച്ച് പൈലറ്റ്. നഗരത്തിന് മുകളിലൂടെ അലക്ഷ്യമായി മണിക്കൂറുകളായി വിമാനം പറത്തിയ ഇയാൾ വിമാനം വാൾമാർട്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ചിറക്കുമെന്ന ഭീഷണിയെ തുടർന്ന് സ്റ്റോറുകളിൽ നിന്നും മറ്റും പൊലീസ് ആളുകളെയൊഴിപ്പിച്ചു. പൈലറ്റുമായി പൊലീസ് നേരിട്ട് സംസാരിച്ചിട്ടുണ്ടെങ്കിലും ഇയാളെ പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല.


ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ 90 എന്ന ഇരട്ട എൻജിനുകളുള്ള ചെറുവിമാനമാണ് 29കാരനായ പൈലറ്റ് ടുപെലോ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയതെന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്. ഒമ്പത് പേർക്ക് സഞ്ചരിക്കാവുന്നതാണ് വിമാനം. പൊലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും സ്ഥിതിഗതികൾ ഗൗരവകരമായി വിലയിരുത്തി വരികയാണ്. രാവിലെ അഞ്ചുമുതലാണ് ഇയാൾ വിമാനം നഗരത്തിന് മുകളിലൂടെ പറത്താൻ തുടങ്ങിയത്.
റോക്ക് ആൻഡ് റോൾ സംഗീത ഇതിഹാസമായ എൽവിസ് പ്രെസ്ലിയുടെ ജന്മസ്ഥലമായ ടുപേലോ നഗരത്തിലെ ജനസംഖ്യ 40,000 ത്തോളമാണ്. ഫ്ലൈറ്റ് അവയർനെസ് സൈറ്റിൽ നിന്ന് ലഭിച്ച മാപ്പിൽ വിമാനത്തിന്റെ വളഞ്ഞു, പുളഞ്ഞുള്ള സഞ്ചാരപാത ദൃശ്യമാണ്.
വിഷയത്തെ സസൂക്ഷമം നിരീക്ഷിച്ചു വരികയാണെന്ന് മിസ്സിസിപ്പി ഗവർണർ ടേറ്റ് റീവ്സ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, AMERICA, AMERICA, US
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.