SignIn
Kerala Kaumudi Online
Thursday, 19 September 2024 6.44 PM IST

രക്തഹാരം, ഹസ്‌തദാനം; ആര്യയും സച്ചിനും ഒന്നിച്ചു

Increase Font Size Decrease Font Size Print Page

arya-sachin

തിരുവനന്തപുരം: മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടന്ന അതിലളിതമായ ചടങ്ങിൽ

ബാലുശേരി എം.എൽ.എ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരായി.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് രണ്ടു വർഷം മുമ്പ് ഇരുപത്തിയൊന്നാം വയസിൽ, ചുമതലയേറ്റ ആര്യ. ഇരുപത്തിയെട്ടാം വയസിൽ എം.എൽ.എയായ സച്ചിൻദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.

എ.കെ.ജി ഹാളായിരുന്നു വിവാഹവേദി. രാവിലെ 11ന് സച്ചിന്റെ പിതാവ് നന്ദകുമാറും ആര്യയുടെ പിതാവ് രാജേന്ദ്രനും എടുത്തുനൽകിയ രക്തഹാരം വധൂവരൻമാർ പരസ്‌പരം അണിയിച്ച് ഹസ്‌തദാനം ചെയ്‌തതോടെ ചടങ്ങ് കഴിഞ്ഞു.

മുഖ്യമന്ത്രി കുടുംബസമേതമാണ് എത്തിയത്,​

ദമ്പതികളുടെ കുടുംബാംഗങ്ങൾക്ക് പുറമേ, മന്ത്രിമാരായ കെ.രാധാകൃഷ്‌ണൻ,​വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ജി. ആർ അനിൽ,ആന്റണി രാജു,​വി.അബ്‌ദുറഹ്മാൻ,​മുൻ സ്‌പീക്കർ എം.ബി രാജേഷ്,​സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,​ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,​കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,​​സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്,​ പത്തനംതിട്ട ജില്ലാ കളക്‌ടർ ദിവ്യ എസ്.അയ്യർ, മുൻമന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു. കപ്പയും മുളകും കേസരിയും പാൽപായസവും സുലൈമാനിയും നൽകിയാണ് അതിഥികളെ സൽക്കരിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ദമ്പതികൾ കോഴിക്കോട് നെല്ലിക്കോട്ടെ സച്ചിന്റെ വസതിയിലേക്ക് കാറിൽ യാത്രയായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARYA SACHIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.