SignIn
Kerala Kaumudi Online
Wednesday, 08 May 2024 6.54 AM IST

സൂപ്പർസ്റ്റാറിന്റെ അഭിനന്ദനം എന്നെ വല്ലാതെ സ്പർശിച്ചു, രജനികാന്തിന് നന്ദി പറഞ്ഞ് പാ രഞ്ജിത്ത്

pa-renjith-rajniknath

'നച്ചത്തിരം നഗർഗിരത്'. കണ്ട് മനസ്സ് നിറഞ്ഞ് രജനീകാന്ത്, പാ രജ്ഞിത്തിന് അഭിനന്ദന പ്രവാഹം

സംവിധായകൻ പാ രജ്ഞിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'നച്ചത്തിരം നഗർഗിരത്'. ജെൻഡർലെസ് ലൗ എന്ന പ്രമേയത്തിൽ പാ രജ്ഞിത്ത് അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് വരുന്നത്. എന്നാലിപ്പോൾ ചിത്രം കണ്ടിഷ്ടപ്പെട്ട് സാക്ഷാൽ രജനീകാന്ത് തന്നെ സംവിധായകന് തന്റെ അഭിനന്ദനമറിയിച്ചിരിക്കുകയാണ്. പാ രജ്ഞിത്ത് തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്.

''ചിത്രം കണ്ട ശേഷമുള്ള സൂപ്പർസ്റ്റാറിന്റെ അഭിനന്ദനം എന്നെ വല്ലാതെ സ്പർശിച്ചു, സംവിധാനം, രചന, അഭിനേതാക്കാൾ, കല, ഛായാഗ്രഹണം, സംഗീതം എന്നീ നിലകളിൽ ഇതുവരെയുള്ളതിൽ വളരെ മികച്ച ചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു, നന്ദിയുണ്ട്'' പാ രജ്ഞിത്ത് ട്വിറ്ററിൽ കുറിച്ചു.


ആര്യ നായകനായ 'സർപട്ട പരമ്പരൈ'യ്ക്ക് ശേഷം പാ രജ്ഞിത്ത് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ നച്ചത്തിരം നഗർഗിരതിൽ കാളിദാസ് ജയറാമാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്. ദുഷാര വിജയനാണ് നായിക. വ്യത്യസ്തമായ പ്രമേയാവതരണം കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ ചിത്രം കണ്ട് സംവിധായകനായ അനുരാഗ് കശ്യപും അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. കലൈയരശൻ, ഹരികൃഷ്ണൻ, സുബത്ര റോബർട്ട്, ഷബീർ കല്ലറയ്ക്കൽ തുടങ്ങിയവർ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.

തെൻമ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എ കിഷോർ കുമാറാണ്. എഡിറ്റിംഗ് സെൽവ ആർ കെ. നീലം പ്രൊഡക്ഷൻസ്, യാഴി ഫിലിംസ് എന്നീ ബാനറുകളിൽ പാ രജ്ഞിത്ത്, വിഘ്‌നേശ് സുന്ദരേശൻ, മനോജ് ലിയോണൽ ജാൺസൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രചരണാർഥം പാ രജ്ഞിത്തും, കാളിദാസ് ജയറാമുമടങ്ങുന്ന സംഘം കൊച്ചിയിലെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PA RENJITH, NATCHATHIRAM NAGARGIRADHU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.