SignIn
Kerala Kaumudi Online
Sunday, 05 February 2023 9.55 AM IST

റോഷാക്ക് മാസ്കിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി,നിഗൂഢത നിറച്ച് റോഷാക്ക് ട്രെയിലർ

rorschach

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ റോഷാക്കിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഇതു വരെ പുറത്തിറങ്ങിയ പോസ്റ്ററുകളിലെ നിഗൂഢത തന്നെയാണ് ട്രെയിലറും സമ്മാനിക്കുന്നത്. ലൂക്ക് ആന്റണിയെന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരല്ലാതെ വേറെയൊന്നും വിട്ടു പറയുന്നില്ലെങ്കിലും, . മെഗാസ്റ്റാറിന്റെ പതിഞ്ഞ താളത്തിലെ ഡയലോഗും, ആക്ഷൻ രംഗങ്ങളുമടങ്ങുന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന്റെ സംവിധായകനായ നിസാം ബഷീറാണ് സമീർ അബ്ദുളിന്റെ തിരക്കഥയിൽ ചിത്രമണിയിച്ചൊരുക്കിയിരിക്കുന്നത്. ജഗദീഷ്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, കോട്ടയം നസീർ,സഞ്ജു ശിവറാം എന്നീ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഡി.സി കോമിക്സിന്റെ വാച്ച്മാൻ സീരീസിലെ ഒരു നായക കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്, കൂടാതെ സൈക്കാളജിക്കൽ പരിശോധനയും റോഷാക്ക് ടെസ്റ്റ് എന്ന പേരിൽ നിലവിലുണ്ട്. അത് കൊണ്ട് തന്നെ ഇവയുമായി എന്തെങ്കിലും ബന്ധം ചിത്രത്തിനുണ്ടോയെന്ന ചോദ്യം പല ആരാധകർക്കുമുണ്ടായിരുന്നു. അതിനുള്ള മറുപടിയും ട്രെയിലറിന്റെ അവസാന ഭാഗത്ത് റോഷാക്ക് മാസ്ക്ക് ധരിച്ചെത്തുന്ന മമ്മൂട്ടി നൽകുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMMOTY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.