SignIn
Kerala Kaumudi Online
Saturday, 21 September 2024 9.16 AM IST

മലയാളത്തിൽ ചുവടുറപ്പിക്കാൻ തെന്നിന്ത്യൻ നായികമാർ

Increase Font Size Decrease Font Size Print Page

anushka-shetty-

മലയാളത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ നായികമാർ.മലയാള നായികമാർ തെന്നിന്ത്യയിൽ തിളങ്ങുമ്പോൾ തെന്നിന്ത്യൻ നായികമാർ ഇവിടെ ശക്തമായ സാന്നിദ്ധ്യം അറിയിക്കാൻ എത്തുന്നു എന്നതാണ് ശ്രദ്ധേയം.

തൃഷ ,അനുഷ്‌ക ഷെട്ടി, തമന്ന, കൃതി ഷെട്ടി എന്നീ തെന്നിന്ത്യൻ നായികമാരാണ് എത്തുന്നത്. മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാമിൽ തൃഷ ആണ് നായിക. തൃഷ നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് റാം. ലണ്ടനിൽ റാമിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനിലൂടെയാണ് അനുഷ്ക ഷെട്ടി മലയാളത്തിൽ എത്തുന്നത്. ബാഹുബലിയിലൂടെ മലയാളത്തിന് ഏറെ പരിചിതയാണ് അനുഷ്‌‌ക . ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് തമന്നയുടെ മലയാള അരങ്ങേറ്റം. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ബ്രഹ്മാണ്ഡ ചിത്രങ്ങളായാണ് ഒറ്റക്കൊമ്പനും അരുൺ ഗോപി - ദിലീപ് ചിത്രവും ഒരുങ്ങുന്നത്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തിലൂടെയാണ് കൃതിഷെട്ടി എത്തുന്നത്. ഒക്ടോബർ പത്തിന് ചെറുവത്തൂരിൽ ചിത്രീകരണം ആരംഭിക്കും.107 ദിവസത്തെ ചിത്രീകരണമാണ്. ബിഗ് ബഡ്ജറ്റിലാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയിൽ സാമന്ത നായികയായി എത്തുന്നു എന്നാണ് വിവരം. ഏറെ നാളായി മലയാളത്തിലേക്ക് വരാൻ സാമന്ത ഒരുങ്ങുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TRISHA, ANUSHKA SHETTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.