SignIn
Kerala Kaumudi Online
Thursday, 19 September 2024 1.57 AM IST

ആറു രാജകീയ വസതികളുണ്ടെങ്കിലും എലിസബത്ത് രാജ്ഞിക്ക് ഇഷ്ടം ഈ കൊട്ടാരം,​ അന്ത്യനിമിഷം ചെലവിട്ടതും ഇവിടെ

Increase Font Size Decrease Font Size Print Page
kk

ബ്രിട്ടനിൽ ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന എലിസബത്ത് രാജ്‌ഞി വ്യാഴാഴ്ച വൈകിട്ട് ആറിന് ഓർമ്മയായി. സ്കോട്ട്ലൻഡിലെ തന്റെ വേനൽക്കാല വസതിയായ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യനിമിഷങ്ങൾ. . രാജ്ഞിയുടെ സ്കോട്ട്‌ലൻഡിലെ പ്രിയപ്പെട്ട വേനൽക്കാല വസതിയായിരുന്നു ബാൽമോറൽ കൊട്ടാരം. ബാൽ മോറൽ കൊട്ടാരം കൂടാതെ ലണ്ടനിലെ ബക്കിംഗ് ഹാം കൊട്ടാരപസ ബെർക്‌ഷയറിവെ വിൻ്ഡ്‌സർ കോട്ട,​ നോർഫോക്കിലെ സാൻഡ്രിംഗാം കോട്ട,​ എച്ചിൻബർഗിലെ ഹോളിവുഡ് ഹൗസ്,​ വടക്കൻ അയർലൻഡിലെ ഹിൽസ് ബറോസ് കോട്ട എന്നിവയും രാജ്ഞിയുടെ രാജകീയ വസതികളാണ്,​

ഉയർന്ന സ്ഥലങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെട്ടിരുന്ന രാജ്ഞി ബാൽമോറൽ കൊട്ടാരത്തിൽ കൂടുതൽ സന്തോഷവതിയായിരുന്നെന്ന് ഒരു ടെലിവിഷൻ ഡോക്യുമെന്ററിയിൽ രാജകുടുംബാംഗം വെളിപ്പെടുത്തിയിട്ടുണ്ട്. 50,000 ഏക്കറിൽ പൈൻ മരങ്ങളും കൃഷിഭൂമിയും ഉൾപ്പെട്ട ഇതിനുള്ളിലാണ് 52 കിടപ്പുമുറികളും ഒട്ടേറെ സജ്ജീകരണങ്ങളും ഉള്ള കൊട്ടാരം സ്ഥിതിചെയ്യുന്നത്. 1852ൽ ആൽബർട്ട് രാജകുമാരനാണു വക്ടോറിയ രാജ്ഞിക്കു വേണ്ടി ബാൽമോറൽ എസ്റ്റേറ്റ് വാങ്ങിയത്.1901ൽ വക്ടോറിയ രാജ്ഞി അന്തരിച്ചപ്പോൾ എഡ്വേഡ് ഏഴാമൻ രാജാവിനും അദ്ദേഹത്തിൽനിന്നു പിൻഗാമികൾക്കും ബൽമോറൽ കൈമാറുകയായിരുന്നു.

ശൈത്യകാലത്ത് ബൽമോറൽ കൊട്ടാരം വനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കാറുണ്ട്. രാജകുടുംബാംഗങ്ങൾ ഇവിടെ താമസിക്കുന്ന ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MY HOME, QUEEN ELIZABATH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.