തിരുവനന്തപുരം: ഓണം വരാഘോഷത്തിന്റെ സമാപന ചടങ്ങിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ കാമ്പെയിന്റെ നിശ്ചല ദൃശ്യാവിഷ്കാരവുമായി കൃഷിവകുപ്പ്. ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷ്യലഭ്യതയും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. എല്ലാവരും കൃഷിക്കാരാകുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. ഇതിനായി സാധ്യമായ സ്ഥലത്ത് ഒരു കുടുംബത്തിന് വേണ്ടുന്ന വിഭവങ്ങൾ എങ്ങനെ വിളയിച്ചെടുക്കാം എന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ഓണാഘോഷത്തിന്റെ സമാപന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന ഘോഷയാത്രയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവതരിപ്പിക്കുന്നത്.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഈ വർഷം മുതൽ കൃഷിയിടാ ധിഷ്ടിതആസൂത്രണം എന്ന ആശയത്തിലേക്ക് കൃഷി വകുപ്പ് മാറുന്നതായി കൃഷിമന്ത്രി പറഞ്ഞിരുന്നു. ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടനയും കാലാവസ്ഥയുംകണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ വിളകൾ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് കൃഷിയിടാധിഷ്ഠിത ആസൂത്രണം. ഇപ്രകാരം കൃഷിയിടത്തിൽ നിന്നും തുടങ്ങുന്ന ആസൂത്രണ സംവിധാനത്തിലേക്കു പദ്ധതികളും മാറുകയാണ്. ഇതുകൂടി ഉൾപ്പെടുത്തിയിട്ടുള്ള ആശയമാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന ദൃശ്യാവിഷ്ക്കാരത്തിലൂടെ കൃഷിവകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |