തിരുവനന്തപുരം: കോൺഗ്രസിന്റെ തിരിച്ചുവരവിന് ഭാരത് ജോഡോ യാത്രയിലൂടെ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. നെയ്യാറ്റിൻകര മാധവി മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിക്കും. സ്വതന്ത്രഭാരതത്തിൽ ഇത്തരമൊരു ജാഥ ആദ്യമായാണെന്നും സുധാകരൻ അവകാശപ്പെട്ടു. രാഹുൽഗാന്ധിയുടെ യാത്രയിലൂടെ കേരളത്തിലെ കോൺഗ്രസും കോൺഗ്രസും തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |