SignIn
Kerala Kaumudi Online
Friday, 26 April 2024 8.34 PM IST

വി‌ജയ് ചിത്രത്തിൽ വില്ലനാകാൻ സഞ്ജയ് ദത്ത്, ലോകേഷ്  കനകരാജ് - വിജയ് ചിത്രത്തിൽ താരമെത്തുന്നത് റെക്കോർഡ് പ്രതിഫലത്തിൽ

vijay

ഇത് വരെ പേര് പോലും നിശ്ചയിച്ചിട്ടില്ലെങ്കിലും സിനിമ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം പെയ്യുന്ന പുതിയ ചിത്രം. ഗ്യാങ്സറ്റർ പശ്ചാത്തലത്തിലൊരുങ്ങുന്ന വിജയുടെ 67- ാം ചിത്രത്തിൽ

പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കാനായി ഹിന്ദി ചലച്ചിത്ര താരമായ സഞ്ജയ് ദത്ത് എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 10 കോടിയാണ്ചിത്രത്തിൽ താരത്തിന്റെ പ്രതിഫലം. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച പാൻ ഇന്ത്യൻ ചിത്രമായ കെ.ജി. എഫിന്റെ രണ്ടാം ഭാഗത്തിൽ അധീര എന്ന വില്ലൻ കഥാപാത്രം അവതരിപ്പിച്ചത് സഞ്ജയ് ദത്തായിരുന്നു. നായകനോടൊപ്പം വില്ലൻമാർക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മലയാളി താരം പൃഥിരാജ് സുകുമാരനും സംവിധായകൻ ഗൗതം വാസുദേവ് മേനോനും കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ തയ്യാറാകുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

sanjay-dutt

മാസ്റ്റർ വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ രത്ന കുമാറും ജിൽ ജുംഗ് ജക്ക് ഫെയിം ധീരജ് വൈദിയും പുതിയ ചിത്രത്തിൽ ലോകേഷ് കനകരാജിനോടൊപ്പം തൂലിക ചലിപ്പിക്കുന്നുണ്ട്. ഒക്ടോബർ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും

2021 ൽ പുറത്തിറങ്ങിയ മാസ്റ്റർ ആയിരുന്നു ലോകേഷ് വിജയ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം. കോവിഡ് കാലയളവിൽ ഭീമമായ നഷ്ടം നേരിട്ട തമിഴ് സിനിമയെ പിടിച്ചുയർത്തിയത് മാസ്റ്ററിന്റെ വിജയമായിരുന്നു.

lokesh-kanakaraj

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIJAY, LOKESH KANAKARAJ, THALAPATHY67
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.