കോട്ടയം: ടി. സി.എസ് റൂറൽ ഐ.ടി ക്വിസിന്റെ 23-ാമത് പതിപ്പിനായി ഇന്ത്യയിലെ മുഴുവൻ മേഖലകളിൽ നിന്നും രജിസ്ട്രേഷൻ ക്ഷണിച്ചതായി ടാറ്റാ കൺസൾട്ടൻസി സർവീസസും കർണാടക സർക്കാരിന്റെ ഇലക്ട്രോണിക്സ്, ഐടി, ബിടി, ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പും അറിയിച്ചു. ബംഗളൂരു ടെക് സമ്മിറ്റ് 2022ന്റെ ഭാഗമായിട്ടാണ് ക്വിസ് നടത്തുക.
ഓൺലൈൻ ടെസ്റ്റുകൾ, വിർച്വൽ, ഫിസിക്കൽ ക്വിസ് ഷോകൾ എന്നിവ അടങ്ങിയതായിരിക്കും മത്സരം. ചെറിയ പട്ടണങ്ങളിലും ജില്ലകളിലും നിന്നുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് പങ്കെടുക്കാനായി പ്രോത്സാഹിപ്പിക്കുന്നത്.
ഇന്റർനെറ്റിന്റെ ലോകം, സവിശേഷമായ വെബ്സൈറ്റുകൾ, ഐടി പ്രാമുഖ്യമുള്ള വിഷയങ്ങൾ, ദേശീയഅന്താരാഷ്ട്ര തലത്തിലെ ഐടി വ്യക്തിത്വങ്ങൾ, വാർത്താവിനിമയ കമ്പനികൾ, സോ്ര്രഫ് വെയർ ഉത്പന്നങ്ങൾ, ഐടി ചരിത്രം, വിവര സാങ്കേതികവിദ്യയുടെ പ്രതിഫലനങ്ങൾ ഉണ്ടായിട്ടുള്ള മേഖലകൾ, വിദ്യാഭ്യാസം, വിനോദം, പുസ്തകങ്ങൾ, മൾട്ടീമീഡിയ, സംഗീതം, സിനിമ, ഇന്റർനെറ്റ്, ബാങ്കിങ്, പരസ്യം, കായിക മേഖല, ഗെയിമിംഗ് സാമൂഹ്യ മാദ്ധ്യമങ്ങൾ, മൊബൈലിന്റെ ലോകം എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളും ക്വിസ് മത്സരത്തിലുണ്ടാകും.
ക്വിസിനായി https://iur.ls/tcsruralitquiz2022reg എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 18നു മുൻപായി രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |