SignIn
Kerala Kaumudi Online
Friday, 20 September 2024 5.07 PM IST

ബഹിഷ്കരണാഹ്വാനം ഏറ്റില്ല, ദേശീയ സിനിമാ ദിനം മാറ്റിവയ്ച്ചതിന് പിന്നിൽ ബ്രഹ്മാസ്ത്രയെന്ന് റിപ്പോർട്ടുകൾ, റെക്കാഡ് കളക്ഷൻ

Increase Font Size Decrease Font Size Print Page
brahmastra

സെപ്തംബർ 16ന് ആചരിക്കാനിരുന്ന ദേശീയ സിനിമാദിനം സെപ്തംബർ 23ലേയ്ക്ക് മാറ്റിവയ്ക്കാൻ കാരണം അടുത്തിടെ പുറത്തിറങ്ങിയ ബിഗ്‌ബഡ്‌ജറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ വിജയമെന്ന് റിപ്പോർട്ടുകൾ. സെപ്തംബർ ഒൻപതിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ 200 കോടിയോളം കളക്ഷൻ നേടിയെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്.

ദേശീയ സിനിമാദിനാചരണത്തിന്റെ ഭാഗമായി സിനിമാ ടിക്കറ്റുകൾ 75 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. രാജ്യത്തെ നിരവധി മൾട്ടിപ്ളക്‌സുകൾ ഇതിന്റെ ഭാഗമാകുമെന്നും അറിയിച്ചിരുന്നു. കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്താനും അനേകം ഓഹരി ഉടമകളുടെ അഭ്യർത്ഥന മാനിച്ചുമാണ് ദിനാചരണം മാറ്റിവയ്ച്ചതെന്നാണ് മൾട്ടിപ്ളക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.

ഏറെ വിവാദങ്ങൾക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും ഒടുവിൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്കുപോലും പിടിച്ചുനിൽക്കാനാകാത്ത സാഹചര്യത്തിൽ ഏറെ നാളുകൾക്ക് ശേഷം ഒരു ബോളിവുഡ് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്ന പ്രത്യേകതയും ബ്രഹ്മാസ്ത്രയ്ക്കുണ്ട്. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ ആലിയ ഭട്ട്. റൺബീർ കപൂർ എന്നിവരാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. രൺബീർ കപൂർ, അയാൻ മുഖർജി, കരൺ ജോഹർ, ഹിറൂ ജോഹർ, അപൂർവ മേത്ത, നമിത് മൽഹോത്ര, മരിജ്കെ ഡിസൂസ എന്നിവരാണ് സിനിമ നിർമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BRAHMASTRA, COLLECTION, NATIONAL, FILM DAY, POSTPONED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.