SignIn
Kerala Kaumudi Online
Friday, 20 September 2024 8.18 PM IST

റിലയൻസിനെ വെട്ടാനൊരുങ്ങി അദാനി, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ അടുത്തതായി കണ്ണുവയ്ക്കുന്നത് ഈ ബിസിനസിൽ

Increase Font Size Decrease Font Size Print Page
adani

ഉപഭോക്തൃ വസ്തുക്കളിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് കോർപ്പറേറ്റ് ഭീമൻ റിലയൻസ് പ്രഖ്യാപനം നടത്തി ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ പുതിയ അറിയിപ്പുമായി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ രംഗത്ത്. ഗൗതം അദാനിയുടെ അടുക്കള അവശ്യവസ്തുക്കളുടെ സ്ഥാപനമായ അദാനി വിൽമർ ലിമിറ്റഡ് ഭക്ഷ്യബിസിനസിലേയ്ക്ക് കടക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പ്രാദേശിക -വിദേശ ഏറ്റെടുക്കൽ നടത്താനൊരുങ്ങുന്നുവെന്നും വിവരമുണ്ട്.

അവശ്യ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ബ്രാൻഡുകളെയും വിതരണ കമ്പനികളെയും ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളിലേയ്ക്ക് കടക്കുന്നതായി അദാനി വിൽമർ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അംഗ്‌ഷു മാലിക് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അടുത്ത മാർച്ചോടെ കുറച്ച് ഏറ്റെടുക്കലുകൾ സാദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാലിക് വ്യക്തമാക്കി.

അദാനി ഗ്രൂപ്പ്, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള കോർപ്പറേറ്റുകൾ 400 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ഭക്ഷ്യ ഉൽപ്പാദന വ്യവസായത്തിന്റെ പങ്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ വ്യക്തമാക്കുന്നു.

കൊഹിനൂർ കുക്കിംഗ് ബ്രാൻഡ് ഉൾപ്പടെ നിരവധി ബ്രാൻഡുകൾ അദാനി വിൽമർ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതിലൂടെ ഇന്ത്യയിലെ കൊഹിനൂർ ബസ്‌മതി അരി, റെഡി ടു കുക്ക്, റെഡി ടു ഈറ്റ് കറികൾ, മീൽസ് എന്നിവയിൽ പ്രത്യേകാവകാശം കമ്പനി സ്വന്തമാക്കുകയും ചെയ്തു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, താങ്ങാനാവുന്ന വിലയിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റിൽ എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ്) ബിസിനസിലേയ്ക്ക് കടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ADANI WILMAR, RELIANCE, MUKESH AMBANI, GAUTHAM ADANI, FOOD, BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.