SignIn
Kerala Kaumudi Online
Friday, 20 September 2024 4.05 AM IST

എസ്.എൻ.ജി.സി ഗുരുദേവ ജയന്തി ആഘോഷിച്ചു

Increase Font Size Decrease Font Size Print Page
narayana-guru

തിരുവനന്തപുരം: യൂണിവേഴ്സൽ കോൺഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് (എസ്.എൻ.ജി.സി.) 168-ാമതു ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ജയന്തി സമ്മേളനംകേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ വെർച്വൽ ക്ലാസുകൾ സംഘടിപ്പിച്ച് ഗുരുദേവന്റെ ദർശനത്തെയും സന്ദേശങ്ങളെയും രാജ്യത്തെമ്പാടും പ്രചരിപ്പിക്കുവാൻ എസ് .എൻ.ജി.സി മുൻകയ്യെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. കെ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവന്റെ അനുയായികളും ശിഷ്യഗണങ്ങളും അദ്വൈതവേദാന്തത്തിലധിഷ്ഠിതമായ ഗുരുദേവ തത്വദർശ നത്തിനനുസരിച്ച് ജീവിച്ച് മാതൃകകളാകണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു.
എ. വി. എ. ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി, അനൂപ് , പ്രോഗ്രാം കൺവീനർ കെ.എൻ. ബാബു ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. ഹരീഷ്കുമാർ ,സീനിയർ വൈസ് പ്രസിഡന്റ് ജി. രാജേന്ദ്രബാബു, കെ.പി. കമലാകരൻ, ട്രഷറർ വി.കെ. മുഹമ്മദ്, വൈസ് ചെയർമാൻ ഉപദേശകസമിതി എസ്. സുവർണകുമാർ, വൈസ് പ്രസിഡന്റ് കോ-ഓർഡിനേഷൻ ഡെപ്യൂട്ടി ട്രഷറർ സതീശൻ,ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം.എസ്. സുദർശനൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SREENARAYAN GURU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.