ബുക്ക് റിലീസ്
അസാധാരണമായ വൈഭവത്തോടെ കഥ പറയാൻ കഴിയുന്നു എന്നതാണ് രാജശ്രീ കുമ്പളത്തിന്റെ കഥകളുടെ സവിശേഷത. വിഷയങ്ങൾ സത്യമോ ഫാന്റസിയോയെന്ന് ചിലപ്പോഴൊക്കെ സംശയം തോന്നുമെങ്കിലും ജീവിതത്തോട് ചേർന്നു നിൽക്കുന്ന കഥകളും കഥാപാത്രങ്ങളും. രാജശ്രീയുടെ രണ്ടാം കഥാസമാഹാരമായ ടൂ നൈറ്റ്സ്, ത്രീ ഡേയ്സ് കാട്ടിത്തരുന്നതും ജീവിതവൈവിദ്ധ്യങ്ങളുടെ നേർക്കാഴ്ചകളാണ്.
കഥയും കവിതയും സംഗീതവും പ്രഭാഷണവുമെല്ലാം വഴങ്ങുന്ന ഇംഗ്ളീഷ് അദ്ധ്യാപികയാണ് രാജശ്രീ കുമ്പളം. നിരുപമ എഴുതിയത് എന്നതാണ് ആദ്യകഥാസമാഹാരം.
അപങ്കില മുതൽ ടൂ നൈറ്റ്സ് ത്രീ ഡേയ്സ് വരെ നീളുന്ന 12 കഥകളാണ് പുതിയ സമാഹാരത്തിലുള്ളത്. സമകാലിക സാമൂഹിക വിഷയങ്ങൾ മുതൽ ആർദ്രമായ പ്രണയം വരെ മികവോടെ കഥകൾക്ക് കരുത്ത് പകരുന്നുണ്ട്. പ്രിസം ബുക്സാണ് പ്രസാധകർ.
ജീവിതവും വ്യക്തികൾ നേരിടുന്ന സമസ്യകളും വൈകാരിക നിമിഷങ്ങളും പ്രതിസന്ധികളുമെല്ലാം രാജശ്രീയുടെ കഥകൾക്ക് ഇതിവൃത്തമാണ്. ചില ഘട്ടങ്ങളിൽ ഫാന്റസിയുടെ അംശങ്ങൾ കലരുമെങ്കിലും മണ്ണിലുറച്ചതാണ് കഥകളും കഥാപാത്രങ്ങളും. ജീവിതത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് രൂപപ്പെടുത്തുന്നതാണ് ഓരോ കഥകളും. മലയാള ചെറുകഥാരംഗത്ത് ശ്രദ്ധ നേടാവുന്ന സമാഹാരമാണ് ടൂ നൈറ്റ് ത്രീ ഡേയ്സ്. കെ.എൽ. മോഹനവർമ്മയുടെ അവതാരികയുമായാണ് സമാഹാരം പുറത്തിറങ്ങിയത്.
വെളിച്ചം
എം.വി. ബാഹുലേയൻ
മികച്ച കാവ്യ സമാഹാരമാണ് വെളിച്ചം. ഇതിന്റെ ഇതിവൃത്തങ്ങളിൽ പലതും നിത്യേന കാണുന്നതുകൊണ്ട് സാധാരണമെന്നും ലളിതമെന്നും തോന്നുമെങ്കിലും മികച്ച വായനാനുഭവം വെളിച്ചം എന്ന കാവ്യ സമാഹാരത്തെ വേറിട്ടതാക്കുന്നു.അദ്ധ്യാപനത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഇടവേളകളിൽ കുറിച്ചിട്ട വരികളുടെ സമാഹാരം കൂടിയാണ്. പ്രസാധകർ: കാവ്യപഥം, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |