ന്യൂയോർക്ക് : യുക്രെയിനിൽ ആണവ, രാസായുധങ്ങൾ പ്രയോഗിക്കാൻ പാടില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് ബൈഡന്റെ പരമാർശം. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുക്രെയിനിൽ നേരിടുന്ന തിരിച്ചടികളിൽ കുപിതനായ പുട്ടിൻ ആണവ, രാസായുധങ്ങൾ പ്രയോഗിക്കുന്നത് ആലോചിച്ചേക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡൻ.
' പാടില്ല, പാടില്ല, പാടില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കണ്ടിട്ടില്ലാത്ത ഒന്നായി യുദ്ധത്തിന്റെ മുഖം മാറും." ബൈഡൻ പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ യു.എസിന്റെ ഭാഗത്ത് നിന്ന് അനന്തരഫലമുണ്ടാകുമെന്നും ബൈഡൻ സൂചിപ്പിച്ചു. സൈന്യത്തിന് മേൽ ഇനിയും സമ്മർദ്ദം വർദ്ധിച്ചാൽ കൂടുതൽ ശക്തമായ തിരിച്ചടി നടത്തുമെന്ന് പുട്ടിൻ അടുത്തിടെ പ്രതികരിച്ചിരുന്നു. റഷ്യ ആണവായുധങ്ങൾ യുക്രെയിനെതിരെ പ്രയോഗിച്ചേക്കുമോ എന്ന ആശങ്ക ഇതോടെ ഉയരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |