കണ്ണൂർ: ഗവർണർ പാരനോയിഡ് ഡെല്യൂഷൻ എന്ന അവസ്ഥയിലാണെന്നാണ് ഡോക്ടർമാരുടെ നിരീക്ഷണമെന്ന് സി. പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
തന്നെ ആരോ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതായ മാനസിക അവസ്ഥയാണത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവച്ച് ആർ.എസ്.എസ് പ്രഭാരി സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ രാജ്ഭവനിലെ ഉന്നത പദവിയിൽ ഉൾപ്പെടെ കാവിധാരികളെ കുത്തിനിറച്ചിരിക്കുകയാണ്. രാജ്ഭവനെ ആർ.എസ്.എസ് കാര്യാലയമാക്കി. ഭ
രണഘടനാവിരുദ്ധവും സത്യപ്രതിജ്ഞാ വിരുദ്ധവുമാണ് ഗവർണറുടെ നടപടിയെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |