SignIn
Kerala Kaumudi Online
Friday, 20 September 2024 2.56 PM IST

രാഹുൽ അദ്ധ്യക്ഷനാകണമെന്ന് ആഗ്രഹം: സച്ചിൻ പൈലറ്റ്

Increase Font Size Decrease Font Size Print Page
-sachin

കൊച്ചി: രാഹുൽഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും പ്രവർത്തകർ അത് ആഗ്രഹിക്കുന്നുണ്ടെന്നും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കൊച്ചിയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെയാണ് സച്ചിൻ മാദ്ധ്യമങ്ങളെ നിലപാടറിയിച്ചത്. ഇക്കാര്യം രാഹുലുമായി സംസാരിച്ചിരുന്നു. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. പല പി.സി.സികളും സമാന ആവശ്യമുയർത്തി പ്രമേയം പാസാക്കിയിട്ടുണ്ട്.

അശോക് ഗെലോട്ട് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആർക്കും മത്സരിക്കാമെന്നായിരുന്നു മറുപടി. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 11.50ന് ഇടപ്പള്ളിയിലെത്തും വരെ രാഹുൽ ഗാന്ധിക്കൊപ്പം സച്ചിൻ പൈലറ്റും ഉണ്ടായിരുന്നു. തിരക്കിനിടയിലും ഇരുവരും കാര്യമായി പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SACHIN PILOT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.