SignIn
Kerala Kaumudi Online
Saturday, 27 April 2024 12.25 AM IST

സവർക്കറെ ധീര ദേശാഭിമാനിയായി ചിത്രീകരിക്കാൻ ശ്രമം,​ ബി ജെ പിയുടെ പ്രത്യയശാസ്ത്രം കോൺഗ്രസ് ഉൾക്കൊള്ളുന്നതിന്റെ തെളിവ്; രാഹുൽ ഗാന്ധിയ്ക്കെതിരെ പിണറായി വിജയൻ

kk

തൃശ്ശൂർ : ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം കോൺഗ്രസ് എത്രമാത്രം ഉൾക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിലെ സവർക്കറുടെ ചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സവർക്കറെ ധീരദേശാഭിമാനി ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ബി.ജെ.പിക്ക് കരുത്തുള്ളിടത്ത് കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല. ഭാരത് ജോഡോ യാത്ര പോലും ക്രമീകരിച്ചിരിക്കുന്നത് കേരളത്തിൽ 19 ദിവസവും യു.പിയിൽ 4 ദിവസവും എന്ന നിലയിലാണ്. ബി.ജെ.പിയെ തോൽപ്പിക്കാൻ താത്‌പര്യം ഉള്ളവർ അതത് സംസ്ഥാനങ്ങളിൽ ഒന്നിച്ച് നിൽക്കണം. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ചേർന്ന് ബി.ജെ.പിയെ പുറത്താക്കുന്ന കാര്യം ആലോചിക്കണം. കോൺഗ്രസ് എന്നത് ഇന്ന് ഒരു വലിയ പാർട്ടിയല്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ ബി.ജെ.പി ഇതരപാർട്ടികൾ ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, RAHUL GANDHI, BHARAT JODO YATRA, CONGRESS, BJP, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.