SignIn
Kerala Kaumudi Online
Thursday, 19 September 2024 3.34 AM IST

മധുവിന് നവതി ആശംസയുമായി പ്രമുഖർ

Increase Font Size Decrease Font Size Print Page
birthday

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മധുവിന് നവതി ആശംസകളുമായി പ്രമുഖർ കണ്ണമ്മൂലയിലെ വസതിയിലെത്തി. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ മന്ത്രി വി.എൻ. വാസവൻ മധുവിനെ പൊന്നാടയണിയിച്ചു. ദീർഘനേരം സിനിമാവിശേഷങ്ങൾ പങ്കുവച്ച മന്ത്രി പിറന്നാൾ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, പന്ന്യൻ രവീന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു. സർക്കാരിന്റെ സിനിമാ സംബന്ധമായ വികസന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി മന്ത്രിയോട് മധു പറഞ്ഞു. വൈകിട്ടോടെ സ്‌പീക്കർ എ.എൻ. ഷംസീറും വീട്ടിലേക്കെത്തി. പായസം കുടിച്ചാണ് അദ്ദേഹം മടങ്ങിയത്. എല്ലാ ജന്മദിനത്തിനും നൽകുന്ന ബൊക്കെ കൊടുത്തുവിടാൻ മോഹൻലാൽ ഇത്തവണയും മറന്നില്ല. 'എന്റെ പ്രിയപ്പെട്ട മധുസാറിന് ജന്മദിനാശംസകൾ" എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മധുവിനൊപ്പമുളള ചിത്രം പങ്കുവച്ച് 'ഹാപ്പി ബെർത്ത്ഡേ സൂപ്പർസ്റ്റാർ" എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ എഴുതിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACTOR MADHU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.