തിരുവനന്തപുരം: ഓഫീസുകളിലും വസതികളിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി നേതാക്കളെ പിടികൂടിയതിനെതിരേ കേരളത്തിൽ പോപ്പുലർഫ്രണ്ട് നടത്തിയ ഹർത്താലിലുണ്ടായ അക്രമങ്ങളെക്കുറിച്ച് കേന്ദ്രം സംസ്ഥാനത്തോട് റിപ്പോർട്ട് തേടി. അക്രമത്തിന്റെ വിവരങ്ങളും നാശനഷ്ടത്തിന്റെ കണക്കുകളും പ്രതികളുടെ വിശദാംശങ്ങളും നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഇന്റലിജൻസ് മേധാവിയോട് നിർദ്ദേശിച്ചത്.
281കേസുകളെടുത്തിട്ടുണ്ട്. 2013പേർ അറസ്റ്റിലായി. 819 പേരെ കരുതൽ തടങ്കലിലാക്കി. 70 കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തതിലൂടെ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. എട്ട് ഡ്രൈവർമാർക്കും രണ്ട് കണ്ടക്ടർമാർക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റു. സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടായി. ഇതിന്റെ പൂർണ വിവരങ്ങൾ കൈമാറും.
കൂടുതൽ കേസ് മലപ്പുറത്ത്,
അറസ്റ്റ് കോട്ടയത്തും
(ജില്ല, രജിസ്റ്റർ ചെയ്ത കേസ്, അറസ്റ്റ്, കരുതൽ തടങ്കൽ എന്ന ക്രമത്തിൽ)
മലപ്പുറം..........................................34........123........128
കോട്ടയം.........................................28....... 215......... 77
കൊല്ലം സിറ്റി................................ 27.......169......... 13
കൊല്ലം റൂറൽ............................. 12......... 71..........63
തിരുവനന്തപുരം സിറ്റി...........24..........40........151
തിരുവനന്തപുരം റൂറൽ.........23........113........ 22
കണ്ണൂർ സിറ്റി .................................25......... 25........86
കണ്ണൂർ റൂറൽ.................................6...........10......... 9
എറണാകുളം റൂറൽ..................17......... 17........22
എറണാകുളം സിറ്റി...................... 6.......... 4.........16
പത്തനംതിട്ട................................... 15......... 109.......2
ആലപ്പുഴ .............................................15...... 19........ 71
തൃശൂർ സിറ്റി......................................10.........2........ 14
തൃശൂർ റൂറൽ.................................. 4.......... 0.........10
കോഴിക്കോട് റൂറൽ...................... 8......... 8........ 23
കോഴിക്കോട് സിറ്റി..........................7........ 0.........20
കാസർകോട്.................................... 6......... 38...... 34
പാലക്കാട്............................................6......... 24...... 36
വയനാട്.............................................. 4.......... 26.......19
ഇടുക്കി................................................. 4........... 0......... 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |