SignIn
Kerala Kaumudi Online
Thursday, 25 April 2024 5.45 PM IST

ഗാനമേളയ്ക്കിടെ തർക്കം, കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

death

കൊച്ചി: കലൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടുകൂടിയാണ് കൊലപാതകം നടന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർ ഷോയും നടക്കുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

പരിപാടിക്കിടെ പ്രതികളിലൊരാൾ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. പിന്നാലെ സംഘാടകർ ഇയാളെ ഗാനമേള നടക്കുന്ന വേദിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ഗാനമേള സമാപിച്ച ശേഷം പന്ത്രണ്ട് മണിയോടെ പ്രതികൾ സംഭവം ചോദ്യം ചെയ്യുന്നതിനായി വീണ്ടും സ്റ്റേഡിയത്തിലേയ്ക്ക് തിരികെയെത്തി. കൊല്ലപ്പെട്ട രാജേഷും സംഭവസമയം ഇവിടെയുണ്ടായിരുന്നു. പിന്നാലെ തർക്കത്തിനിടെ പ്രതികളിലൊരാൾ രാജേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

പ്രതികളായ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KOCHI, KALUR, MURDER, STAB, DEATH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.