മുംബയ്: ബ്രഹ്മാസ്ത്ര എന്ന ചിത്രം ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചു മുന്നേറുന്നതിനിടയിലും തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിന്റെ സന്തോഷത്തിലാണ് ആലിയ ഭട്ടും രൺബീർ കപൂറും. അതിനിടെ ഒരു അഭിമുഖത്തിൽ ആലിയയ്ക്ക് ഉറങ്ങുന്ന സമയത്തുള്ള ശീലങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രൺബീർ. ആലിയയ്ക്കൊപ്പം കിടന്നുറങ്ങുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്നാണ് താരം പറഞ്ഞത്.
രൺബീർ കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രൺബീർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉറങ്ങിക്കഴിഞ്ഞാൽ അവൾ ചരിഞ്ഞ് കിടക്കയുടെ ഒരു ഭാഗത്തേയ്ക്ക് നീങ്ങാൻ തുടങ്ങും. പിന്നെ തല ഒരു ഭാഗത്തും കാല് മറ്റൊരു ഭാഗത്തുമായിരിക്കും. അങ്ങനെ സ്വാഭാവികമായും എനിക്ക് കിടക്കാൻ സ്ഥലമില്ലാതാകും. ഞാൻ ഒരു മൂലയ്ക്കാകും, ശരിക്കും കഷ്ടപ്പാടാണത്.'- രൺബീർ പറഞ്ഞു.
എന്നാൽ ഇതേ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് ആലിയ നൽകിയത്. 'രൺബീർ നിശബ്ദനാണ്, എല്ലാം കേട്ടിരിക്കും. എന്നാൽ ചില സമയത്ത് ഇതൊരു ബുദ്ധിമുട്ടാണ്. എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായി അഭിപ്രായം ചോദിക്കുമ്പോഴും സെൻ ബുദ്ധന്മാരെ പോലെ മിണ്ടാതിരിക്കും.'- ആലിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |