കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നിന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹർജിയും മുൻ ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്, കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രോജക്ട്സ് എന്നിവരാണ് ഹർജിക്കാർ. പൊലീസ് സംരക്ഷണം നൽകാൻ സെപ്തംബർ ഒന്നിന് സിംഗിൾബെഞ്ച് ഉത്തരവിട്ടെങ്കിലും തടസപ്പെടുത്തൽ തുടരുകയാണെന്നും സർക്കാരും പൊലീസും സംരക്ഷണം നൽകിയില്ലെന്നും കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |