SignIn
Kerala Kaumudi Online
Thursday, 19 September 2024 5.35 AM IST

ഇതാണ് ഭാരതത്തിന്റെ അവസ്ഥ, ഈ ജാതിയും മതവുമൊക്കെ അവിടെയല്ല ഇവിടെയാണ്; സത്യം മുഴുവൻ മറച്ചുവച്ചുകൊണ്ട് ഇവന്മാർ നിങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി

Increase Font Size Decrease Font Size Print Page

വേറിട്ട രൂപത്തിലും ഭാവത്തിലും നടൻ സുരേഷ് ഗോപിയെത്തുന്ന ചിത്രമാണ് 'മേം ഹും മൂസ'. ചിത്രം മറ്റന്നാളാണ് തീയേറ്ററുകളിലെത്തുന്നത്. കൗമുദി മൂവീസിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. മുസൽമാനായ ഇയാളെ രാജ്യം കൈകാര്യം ചെയ്തത്, പരിഗണിച്ചത്,ആദരിച്ചത് എന്നാണ് ചിത്രത്തിൽ പറയുന്നതെന്ന് സുരേഷ് ഗോപി പറയുന്നു.

suresh-gopi

'ഇന്ത്യ എന്താണ്, ഭാരതീയതയിൽ മുസൽമാനുണ്ടോ, ഹിന്ദുവുണ്ടോ,ക്രിസ്ത്യാനിയുണ്ടോ എന്നൊക്കെ വളരെ വ്യക്തമായി, ഒരു കള്ളത്തരവുമില്ലാതെ ഇതിനകത്ത് കാണിക്കുന്നുണ്ട്. ഇത് തന്നെയാണ് ഭാരതത്തിന്റെ അവസ്ഥ. ഈ ജാതിയും മതവുമൊന്നും അവിടെയൊന്നുമില്ല, ഇവിടെത്തന്നെയാണ്. നിങ്ങളെ ചിലയാൾക്കാർ രാഷ്ട്രീയമുപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കുന്നു. ഞാൻ ഉറപ്പിച്ച് പറയുന്നു, സത്യം മുഴുവൻ ഒളിച്ചുവച്ചുകൊണ്ട് ഇവന്മാർ നിങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.'- സുരേഷ് ഗോപി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SURESH GOPI, MEI HOOM MOOSA MOVIE INTERVIEW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.