കോട്ടയം. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ജില്ലയിലെ വിവിധ ബാങ്കുകൾ 5978 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി അറിയിച്ചു. 1899 കോടി രൂപ കാർഷിക മേഖലയ്ക്കും 1534 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കും (എം.എസ്.എം.ഇ), 251 കോടി രൂപ വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു. വ്യക്തിഗത വായ്പ, വാഹനവായ്പ എന്നിവ അടങ്ങുന്ന മുൻഗണന ഇതരവിഭാഗത്തിൽ 2294 കോടി രൂപയും വിതരണം ചെയ്തു. വിതരണം ചെയ്ത വായ്പയിൽ 3684 കോടി രൂപയും മുൻഗണനാവിഭാഗത്തിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |