തിരുവനന്തപുരം: അഞ്ച് ലക്ഷത്തോളം ഡയാലിസിസ് സൗജന്യമായി പൂർത്തിയാക്കിയതിന് സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദ് കുമാറിന് അമേരിക്കൻ കെന്റകി ഗവൺമെന്റിന്റെ കേണൽ പദവി ലഭിച്ചു. ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയാണ് കോവളം റാവിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.എൻ.ആനന്ദ്കുമാറിന് കേണൽ പദവി നൽകിയത്. ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർമാരായ എസ്.കെ.നായർ, ശ്രീകാന്ത്, പി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: അമേരിക്കൻ കെന്റകി ഗവൺമെന്റിന്റെ കേണൽ പദവി സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദ് കുമാറിന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സമ്മാനിക്കുന്നു. ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡ് മെമ്പർ എസ്.കെ.നായർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |