സോൾ : ഇന്നലെ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ദക്ഷിണ കൊറിയ സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഈ ആഴ്ച ഉത്തര കൊറിയ നടത്തുന്ന മൂന്നാമത്തെ മിസൈൽ പരീക്ഷണമാണിത്. കിഴക്കൻ കടലിലേക്ക് രണ്ട് മിസൈലുകൾ വിക്ഷേപിച്ചെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഉടമ്പടികൾ ദൃഢമാക്കുന്നതിനായി ഇന്നലെ ദക്ഷിണ കൊറിയയിലെത്തിയ കമല രാജ്യത്തെ അതീവ സുരക്ഷയോട് കൂടിയ അതിർത്തി മേഖല സന്ദർശിക്കുകയും പ്രസിഡന്റ് യൂൻ സുക് - യോളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |