അമ്പലപ്പുഴ: 101 കുപ്പി വിദേശമദ്യവുമായി 65കാരൻ പൊലീസ് പിടിയിലായി. പുറക്കാട് പുന്തല നമ്പൂതിരിപ്പറമ്പിൽ രാജേന്ദ്രനെയാണ് ( 65) ഇന്നലെ പുലർച്ചെ അമ്പലപ്പുഴ എസ്.ഐ ടോൾസൺ പി.ജോസഫ് , സി.പി.ഒമാരായ ജോസഫ് ജോയ്, മുഹമ്മദ് ഷഫീഖ്, ഡ്രൈവർ അനീഷ് ഗോപിനാഥ് എന്നിവരടങ്ങിയ സംഘം കസ്റ്റഡിയിലെടുത്തത് . ഇയാളുടെ പക്കൽ നിന്നും അര ലിറ്ററിന്റെ 101 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |