SignIn
Kerala Kaumudi Online
Thursday, 19 September 2024 6.54 AM IST

ക്രീമുകൾ മേടിച്ച് പണം കളയേണ്ട , ​ സൗന്ദര്യ സംരക്ഷണത്തിന് എളുപ്പവഴികൾ നമ്മുടെ മുറ്റത്തുണ്ട്

Increase Font Size Decrease Font Size Print Page
rose

സൗന്ദര്യ സംരക്ഷണത്തിനായി എത്രയെത്ര വഴികളാണ് നാം പരീക്ഷിക്കുന്നത്. പലതരം മരുന്നുകളും ക്രീമുകളുമെല്ലാം നാം ഉപയോഗിക്കുന്നതാണ്. എന്നാൽ ഇതാ പൂക്കൾ കൊണ്ട് സൗന്ദര്യം കൂട്ടാൻ പുതിയ വഴികൾ പരീക്ഷിക്കാം. സൗന്ദര്യം കൂട്ടാനുള്ള ഗുണങ്ങൾ പൂക്കളിലുണ്ടെന്ന് അധികമാർക്കും അറിയില്ല. റോസ,​ ചെമ്പരത്തി,​ മുല്ലപ്പൂവ് ഇവയെല്ലാം സൗന്ദര്യ വർദ്ധനയ്ക്കായി ഉപയോഗിക്കാവുന്നതാണ്.

റോസ

റോസാപ്പൂവിന്ഫെ ഇതൾ ചെറുതായരിഞ്ഞതിലേക്ക് ഒരു ടീസ്പൂൺ തേൻ, രണ്ട് ടീസ്പൂൺ റോസ് വാട്ടർ, ഒരു ടീസ്പൂൺ തൈര് എന്നിവ ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇത് കഴുത്തിലും മുഖത്തും പുരട്ടി 15,​ 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് പുതുമയുള്ളതും തിളങ്ങുന്നതുമായ ചർമ്മം നൽകാൻ സഹായിക്കുന്നു.

മുല്ലപ്പൂവ്

വെള്ളത്തിൽ കുറച്ച് മുല്ലപ്പൂക്കൾ മുക്കി വയ്ക്കുക,​ അത് അരിച്ചെടുത്ത് ഒരു കുപ്പിയിലേക്ക് ഒഴിച്ച് ഫ്രിഡ്ജിൽ വയ്ക്കുക, ഇത് ദിവസവും മുഖത്ത് സ്പ്രേ ചെയ്യുക. ഇത് കേടായ ചർമ്മം നന്നാക്കാൻ സഹായിക്കുന്നു.

താമര

കുറച്ച് താമര ഇല അരച്ച് ഒരുനുള്ള് മഞ്ഞൾ ചേർത്ത് കട്ടിയുള്ള പേസ്റ്റ് പരുവത്തിലാക്കുക. ഇത് പുരട്ടി അൽപനേരം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകണം. മുഖക്കുരു കുറയ്ക്കുന്നതിന് ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.

ചെമ്പരത്തി

20-30 ഉണക്കിയ ചെമ്പരത്തി ഇതളുകളും രണ്ട് ടേബിൾ സ്പൂൺ ബദാം ഓയിലും ചേർത്ത് നന്നായി അരച്ചെയുക്കുക. ഇത് ഒരു ഗ്ലാസ് പാത്രത്തിലേക്ക് മാറ്റി മൈക്രോവേവിൽ വച്ച് 2-3 മിനിറ്റ് ചൂടാക്കണം. ഒരു കോട്ടൺ തുണി കൊണ്ട് ഇതിലെ എണ്ണ മാത്രം പിഴിഞ്ഞെടുക്കുക. ഇതിലേക്ക് കുറച്ച് കുങ്കുമവും കറ്റാർ വാഴ ജെല്ലും ചേർത്ത് പേസ്റ്റ് പരുവത്തിലാക്കണം. ഇതൊരു മോയിസ്ചുറൈസറായി ഉപയോഗിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BEAUTY, BEAUTY TIPS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.