SignIn
Kerala Kaumudi Online
Friday, 26 April 2024 3.32 PM IST

ടോറസി​നടി​യി​ൽ നി​ന്ന് മോഹനന് അത്ഭുത രക്ഷപ്പെടൽ

accident

തുറവൂർ : സൈക്കിളിൽ വരവേ അപകടത്തിൽപ്പെട്ട്, ടോറസ് ലോറിയുടെ അടിഭാഗത്ത് അള്ളിപ്പിടിച്ച് 350 മീറ്ററോളം നീങ്ങിയ 65കാരനെ രക്ഷപ്പെടുത്തി. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം മൂർത്തിക്കൽ വീട്ടിൽ മോഹനനാണ് (65) അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മോഹനനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. ജംഗ്ഷന് വടക്കുവശം ചേർത്തല ഭാഗത്തേക്കുള്ള സിഗ്നൽ കാത്ത് കിടന്ന ടോറസിനരികിലൂടെ സൈക്കിളുമായി നീങ്ങുന്നതിനിടെ മോഹനൻ എങ്ങനെയോ ഇതിനടിയിലേക്കു വീണു. ഈ സമയം സിഗ്നൽ വീണതിനാൽ അപകടവിവരമറിയാതെ ഡ്രൈവർ ലോറി മുന്നോട്ടെടുത്തു. ഓടിക്കൊണ്ടിരുന്ന ലോറിയുടെ അടിഭാഗത്ത് അള്ളിപ്പിടിച്ചിരുന്ന മോഹനനെ പിന്നിലൂടെ വരികയായിരുന്ന മറ്റൊരു ലോറിയുടെ ഡ്രൈവർ കാണുകയും ജംഗ്ഷന് തെക്കുവശം ലോറി ടോറസിന് കുറുകെയിട്ടു നിറുത്തിക്കുകയുമായിരുന്നു. തുടർന്ന് മോഹനനെ പുറത്തേക്കെടുത്ത് ആംബുലൻസിൽ തുറവൂർ താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിച്ചു.ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി റോഡിൽ ഉരഞ്ഞു ഗുരുതര പരിക്കേറ്റ മോഹനന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ മോഹനനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.