പാലക്കാട്: വയോധികയെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് മംഗലം ഡാമിനടുത്ത് അട്ടപ്പാടിയിലാണ് സംഭവം. രണ്ടാംപുഴ സ്വദേശിയായ മേരി (68) ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മേരിയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ രാവിലെ ബന്ധുക്കളാണ് കണ്ടത്. ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മേരിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട്. സംഭവത്തിൽ മംഗലം ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വയോധികയുടെ മകൻ ഷൈജുവാണോ കൃത്യം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |