SignIn
Kerala Kaumudi Online
Wednesday, 25 September 2024 7.01 PM IST

കാറ് കൊണ്ടുപൊയ്‌ക്കോ കാശ് അടുത്ത വർഷം മതി! വമ്പൻ ഓഫറുമായി പ്രമുഖ കാർ കമ്പനി

Increase Font Size Decrease Font Size Print Page
honda-

നവരാത്രി ആഘോഷങ്ങളുടെ അവസാന ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോൾ ഓഫർ പെരുമഴയുമായി കാർ കമ്പനികൾ മുന്നിട്ട് നിൽക്കുകയാണ്. പുത്തൻ കാർ വാങ്ങുന്നവർക്ക് വമ്പൻ ഓഫറാണ് ഹോണ്ട കാർസ് ഇന്ത്യ നൽകുന്നത്. കാർ വാങ്ങുന്നവർ അടുത്ത വർഷം കാശ് തന്നാൽ മതി എന്നാണ് കമ്പനി പറയുന്നത്. ഒക്ടോബർ 31നോ അതിനുമുമ്പോ കാർ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക.

'ബൈ ഇൻ 2022 പേ ഇൻ 2023' എന്ന പേരിലാണ് ഈ ഓഫർ ഹോണ്ട അവതരിപ്പിക്കുന്നത്. ഈ ഓഫർ ഉപഭോക്താക്കൾക്ക് നൽകുന്നതിനായി കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡുമായിട്ടാണ് ഹോണ്ട കരാറിൽ എത്തിയിട്ടുള്ളത്. ഹോണ്ടയുടെ സെഡാൻ മോഡലായ അമേസ്, സിറ്റി ഉൾപ്പടെ എല്ലാ മോഡലുകളിലും ഈ ഓഫർ ലഭ്യമാണ്. കാറിന്റെ 85 ശതമാനം വരെ ഫിനാൻസ് ലഭിക്കും. ഇ എം ഐ, കാർ വാങ്ങി നാലാം മാസം മുതൽ അടച്ചു തുടങ്ങിയാൽ മതിയാവും.

ഇന്ത്യൻ ഉപഭോക്താക്കളുടെ ഇഷ്ട മോഡലുകളായ അമേസും, സിറ്റിയും ഈ ഓഫറിൽ കൂടുതൽ വിറ്റഴിക്കാനാവുമെന്നാണ് കരുതുന്നത്. 6.63 ലക്ഷം മുതൽ11.50 ലക്ഷം വരെയാണ് അമേസിന്റെ വില, 11.60 ലക്ഷം മുതൽ?15.55 ലക്ഷം വരെയാണ് സിറ്റിയുടെ വില വരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AUTO, AUTONEWS, LIFESTYLE, CAR, HONDA, HONDA CITY, HONDA AMAZE, AUTO FINANCE, EMI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.