SignIn
Kerala Kaumudi Online
Saturday, 26 September 2026 8.40 AM IST

2014ൽ മോദി അധികാരമേറ്റപ്പോൾ രാജ്യത്ത് 72 വിമാനത്താവളങ്ങൾ,  ഇന്ന് 141, അഞ്ച് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നത്  220 എയർപോർട്ടുകൾ

modi-

ന്യൂഡൽഹി : ഇന്ത്യ വികസന കുതിപ്പിന്റെ നാളുകളിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഇതിന് തെളിവാണ്. പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിനും ആഭ്യന്തര വിമാനയാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി അകമഴിഞ്ഞ പ്രോത്സാഹനമാണ് കേന്ദ്ര സർക്കാർ നൽകുന്നത്.

കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്ത് എഴുപതിനടുത്ത് വിമാനത്താവളങ്ങൾ പുതുതായി ആരംഭിച്ചു എന്നത് ഏറെ പ്രതീക്ഷയുണർത്തുന്ന വികസന പ്രവർത്തിയാണ്.

2014ൽ ഇന്ത്യയിൽ ഏകദേശം 72 വിമാനത്താവളങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ പ്രത്യേക താത്പര്യമെടുത്തപ്പോൾ കേവലം എട്ട് വർഷങ്ങൾ കൊണ്ട് വിമാനത്താവളങ്ങളുടെ എണ്ണം 141 ആയി ഉയർത്താനായി. വരുന്ന നാലഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പുതുതായി എൺപതോളം വിമാനത്താവളങ്ങൾ കൂടി പൂർണസജ്ജമാകും. ഇതോടെ രാജ്യത്തെ മൊത്തം വിമാനത്താവളങ്ങളുടെ എണ്ണം 220ലെത്തും. രാജ്യത്തുടനീളം ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിലാണ് ഇപ്പോൾ കേന്ദ്രം ശ്രദ്ധ ചെലുത്തുന്നത്.

21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളുടെ നിർമ്മാണം ത്വരിത ഗതിയിൽ പുരോഗമിക്കുകയാണ്. ചില വിമാനത്താവളങ്ങൾ ഇതിനകം പൂർത്തീകരിച്ച് പ്രവർത്തനവും ആരംഭിച്ചു. കണ്ണൂർ, ദുർഗാപൂർ, ഷിർദി, സിന്ധുദുർഗ്, പക്യോങ്, കലബുറഗി, ഒർവക്കൽ, കുശിനഗർ എന്നിങ്ങനെ എട്ട് ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളാണ് പ്രവർത്തനം ആരംഭിച്ചത്.

ഈ സാമ്പത്തിക വർഷം റീജിയണൽ കണക്റ്റിവിറ്റി സ്‌കീമായ ഉഡാൻ (ഉദയ് ദേശ് കാ ആം നാഗ്രിക്) പ്രകാരം 35 വിമാനത്താവളങ്ങളും, ഹെലിപാഡുകളും, വാട്ടർ എയറോഡ്രോമുകളും വികസിപ്പിക്കും. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിനുള്ള ലൈസൻസ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AIRPORT, MODI, MODI GOVT, CIVIL AVIATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360