കോവളം : പ്രാദേശിക കൂട്ടായ്മയുടെ വിഴിഞ്ഞം തുറമുഖ സമരപ്പന്തലിൽ എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ ഭാരവാഹികൾ സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ ശാഖകളിൽ നിന്നുള്ള പ്രവർത്തകർ സമരപ്പന്തലിൽ എത്തുമെന്ന് കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ .സുരേഷ് പറഞ്ഞു. യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ, വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ , മണ്ണിൽ മനോഹരൻ , അരുമാനൂർ ദീപു, മുല്ലൂർ വിനോദ് കുമാർ, മുക്കോല സന്തോഷ്, വെങ്ങാനൂർ ഗോപകുമാർ ജബ്ബാർ,വാഞ്ചു, ഷെല്ലി, ഓമന, സഞ്ചുലൻ, ഷാജിമോൻ, മോഹന ചന്ദ്രൻ നായർ, ബാലരാമപുരം മനോഹർ, നെയ്യാറ്റിൻകര ജയരാജ്, വട്ടവിള ഷൈജു, കാഞ്ഞിരംകുളം സുദർശനൻ, നീറമൺകര രാജേഷ് തുടങ്ങിയവർ സംസാരിച്ചു.