തിരുവനന്തപുരം: പാലക്കാട് - തൃശൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായഅപകടത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്.
പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ്റ്റോപ്പിന് സമീപത്ത് ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. എറണാകുളം മുളന്തുരുത്തി സെന്റ് ബസേലിയോസ് വിദ്യാമന്ദിറിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ സഞ്ചരിച്ച ബസ് കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂർക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു.
ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും മരിച്ചതായാണ് പ്രാഥമിക വിവരം.അമിത വേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് ചതുപ്പിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രി വൈകിയും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |