s
ഐശ്വര്യ ലക്ഷ്മി നായികയാവുന്ന തെലുങ്ക് ചിത്രം അമ്മു ഒക്ടോബർ 19ന് ആമസോൺ പ്രൈം വീഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ചാരു കേശ് ശേഖർ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി അറിയിച്ചത്.
സംവിധായകൻ കാർത്തിക് സുബ്ബരാജാണ് നിർമ്മാണം. അതേ സമയം തമിഴകത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ആണ് ഐശ്വര്യലക്ഷ്മി അഭിനയിച്ച് അവസാനം തിയേറ്ററിൽ എത്തിയത്. ആഗോളതലത്തിൽ 300 കോടിയിലധികം നേടിയ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി തിളങ്ങിയിരുന്നു. മലയാളത്തിൽ കുമാരി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഒക്ടോബർ 28 ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |