പാലക്കാട്: നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. നൂറണി തൊണ്ടി കുളത്ത് 4 പേരെയാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
പാലക്കാട് മുൻ എം.എൽ.എയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.കെ. ദിവാകരനും തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ രാവിലെയാണ് കെ.കെ. ദിവാകരന് കടിയേറ്റത്. രാവിലെ നടക്കാനിറങ്ങിയ സമയത്താണ് തെരുവുനായുടെ ആക്രമണത്തിന് ഇരയായതെന്ന് കെ.കെ. ദിവാകരൻ പറഞ്ഞു. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയതായും അദ്ദേഹം അറിയിച്ചു. പാലക്കാട് നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ തെരുവുനായ ആക്രമണം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |