തിരുവിതാംകൂർ: ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല,പമ്പ,നിലയ്ക്കൽ എന്നീ ക്ഷേത്രങ്ങളിൽ മണ്ഡലംമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക സെക്യൂരിറ്റി ഗാർഡായി സേവനം അനുഷ്ടിക്കാൻ വിമുക്തഭടൻമാർക്കും സംസ്ഥാന പൊലീസ്,എക്സൈസ്,ഫയർ ഫോഴ്സ്,ഫോറസ്റ്റ് തുടങ്ങിയ സേനകളിൽ നിന്നും വിരമിച്ചവർക്കും അവസരം.മേൽപ്പറഞ്ഞ ഏതെങ്കിലും സർവീസിൽ കുറഞ്ഞത് 5 വർഷം പരിചയവും 65 വയസ് കവിയാത്തവരും ശാരീരികശേഷിയുള്ളവരുമായ ഹിന്ദുവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം,ഭക്ഷണം എന്നിവ സൗജന്യമാണ്.അവസാന തീയതി 22.വിശദവിവരങ്ങൾക്ക് www.travancoredevaswomboard.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |