ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ഡോ. പാട്ടത്തിൽ ധന്യ മേനോന്റെ ജീവിതം സിനിമയാവുന്നു. ലീന മണിമേഖല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് ധന്യ മേനോനായി എത്തുന്നു. ഹിന്ദി വെബ് സീരിസായ ഡൽഹി ക്രൈം നിർമ്മാതാവായ അപൂർവ ബക്ഷയാണ് ധന്യയുടെയും നിർമ്മാണം. ചിത്രീകരണം ഉടൻ ആരംഭിക്കും. സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഉപദേശകയായും സർക്കാരിന്റെ സൈബർ കുറ്റാന്വേഷണ സംഘത്തിലെ അംഗമായും സൈബർ നിയമോപദേശവും ബോധവത്കരണം നൽകിയും 20 വർഷമായി ധന്യ മേനോൻ കുറ്റാന്വേഷണ രംഗത്ത് സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |