പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കൊട്ടാമുടി ഭാഗത്തെ ബി ലൈനിൽ കൂടി പോവുകയായിരുന്ന കന്യാകുമാരി- ഗുവാഹത്തി ട്രെയിനാണ് പിടിയാനയെ ഇടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു അപകടം. സംഭവത്തിൽ ലേക്കോ പൈലറ്റിനെതിരെ കേസെടുത്തു. ലേക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കും. ഈ ഭാഗത്ത് ട്രെയിനിന്റെ വേഗപരിധി 45 കിലോമീറ്റർ ആണ്. വേഗപരിധി ലംഘിച്ചോ എന്ന് പരിശോധിക്കും. പിടിയാനയ്ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയാനയ്ക്ക് പരിക്കേറ്റോയെന്ന് സംശയമുണ്ട്. കുട്ടിയാനയെ കണ്ടെത്താൻ പരിശോധന തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |