പാട്ന: ബി.ജെ.പിയുമായി ഇനി ജീവിതത്തിലൊരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ പ്രതിജ്ഞയെടുത്തു. സമസ്തിപൂരിലെ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ പഴയകാല സോഷ്യലിസ്റ്റുകൾ ഒരുമിച്ച് നിൽക്കും. ബീഹാറിന്റെ പരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും വേണ്ടി പ്രവർത്തിക്കും. ജനത്തിന്റെ സഹകരണം തങ്ങൾക്ക് വേണമെന്നും ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദളുമായുള്ള (ആർ.ജെ.ഡി) സഖ്യത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |