ഇടുക്കി ശാന്തൻപാറ കള്ളിപ്പാറയിൽ പൂവിട്ട നീലക്കുറിഞ്ഞിയുടെ അപൂർവ്വ കാഴ്ച ആസ്വദിച്ച് ലെന. ലൈലാക് നിറത്തിൽ കുന്നിൻചെരിവാകെ പൂവിട്ടുനിൽക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ ഇടയിലൂടെ നടക്കുന്നതിന്റെ വീഡിയോ ലെന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.പന്ത്രണ്ട് വർഷത്തിന് ശേഷം പൂവിട്ട നീലക്കുറിഞ്ഞിപ്പൂക്കളുടെ കൂടുതൽ കാഴ്ചകളും വിശേഷങ്ങളും യു ട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുമെന്ന് ലെന കുറിച്ചു.ഇടുക്കി യാത്രയുടെ മറ്റൊരു വീഡിയോയും ലെന പങ്കുവച്ചു. മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് ലെനയുടെ പുതിയ റിലീസ്.ഒക്ടോബർ 21ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |