കൊച്ചി: കെ.ജി.എൻ.എ 65-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം എറണാകുളം ജനറൽ ആശുപത്രിയിൽ ലഹരി വിരുദ്ധ കൂട്ടയ്മയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ . ആശ കെ. ജോൺ ഉദ്ഘാടനം ചെയ്തു. എറണാകുളം ജനറൽ ആശുപത്രി ചീഫ് നഴ്സിംഗ് ഓഫീസർ പി.കെ. രാജമ്മ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കെ.ജി.എൻ.എ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ടി.ഡി. ബീന, ഗീത സുരേഷ് ബാബു, രോഹിത് കുമാർ, എറണാകുളം ഏരിയ സെക്രെട്ടറി ഇ.പി. വിഷ്ണു, ഷെറിൻ പൗലോസ്, പി. ഷീജ എന്നിവർ സംസാരിച്ചു. നവംബർ 13 ,14 ,15 തീയതികളിൽ എറണാകുളത്തു വച്ചാണ് സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |