SignIn
Kerala Kaumudi Online
Friday, 19 April 2024 11.48 AM IST

തോടയം കഥകളി യോഗം വാർഷികവും അവാർഡ് ദാനവും സംഘടിപ്പിച്ചു

thodayam
തോടയം കഥകളി യോഗം മുപ്പത്തിമൂന്നാം വാർഷികവും ദേശീയ കഥകളി ദിനവും അവാർഡ് വിതരണവും തളി സാമൂതിരി സ്കൂൾ ഗുരുവായൂരപ്പൻ ഹാളിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: തോടയം കഥകളി യോഗം 33ാം വാർഷികവും ദേശീയ കഥകളി ദിനാചരണവും അവാർഡ് ദാനവും നടന്നു. തളി സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ ഗുരുവായൂരപ്പൻ ഹാളിൽ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കേശവദേവിന് വള്ളത്തോൾ സ്മാരക പുരസ്കാരം, കലാമണ്ഡലം സുബ്രഹ്മണ്യന് ടി.എൻ ബാലകൃഷ്ണ തമ്പാൻ സ്മാരക പുരസ്കാരം, കലാമണ്ഡലം രവികുമാറിന് പി.കെ.എസ് രാജ സ്മാരക പുരസ്കാരം, കോട്ടക്കൽ പ്രസാദിന് തോടയം പുരസ്കാരം, നെടുമ്പള്ളി രാം മോഹന് തോടയം യുവപ്രതിഭാ പുരസ്കാരം എന്നിവ സമർപ്പിച്ചു. ഡോ.കെ.പി.വേണുഗോപാൽ, പത്മിനി നാരായണൻ, ഡോ.ഭദ്രൻ, സർവോത്തമൻ നെടുങ്ങാടി, ശ്രീദേവി വാസുദേവൻ എന്നിവരെ ആദരിച്ചു. കഥകളി പദക്കച്ചേരിയും, ഡോക്യുമെന്ററി പ്രദർശനവും തുടർന്ന് കഥകളിയും അരങ്ങേറി. തോടയം കഥകളിയോഗം പ്രസിഡന്റ് പി.കെ. കൃഷ്ണനുണ്ണി രാജ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ ഏറാടി, നരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് മേനോൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.