SignIn
Kerala Kaumudi Online
Friday, 20 September 2024 3.36 AM IST

എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ഓണാഘോഷം

Increase Font Size Decrease Font Size Print Page
sndp

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ഡി- 15 ശാഖയുടെ ആഭിമുഖ്യത്തിൽ അജ്മാനിൽ ഓണമാമാങ്കം - ഓണാഘോഷം സംഘടിപ്പിച്ചു. അൽ റയാൻ ഹോട്ടലിലെ കൈരളി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് ബിജു ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൺവീനർ സാജൻ സത്യ, ഭാരവാഹികളായ ഷാജി രാഘവൻ, ഉഷ ശിവദാസൻ, മിനി ഷാജി, ശീതള ബാബു, സുജി അമ്പാടി, രാജു കൈലാസം, നിസാൻ ശശിധരൻ, മനോജ് സുധാകരൻ, ആര്യൻ, അശോക് രാജ്, സുധീഷ് സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.

കൊവിഡ് പോരാളികളായ ശാന്തിനി,​ ദിവ്യ,​ ടിഷ എന്നിവരെയും ശാഖയിലെ മുതിർന്ന അമ്മമാരെയും ചടങ്ങിൽ ആദരിച്ചു. സഹോദരിമാരായ ആശ്ചര്യയും പവിത്രയും അവതരിപ്പിച്ച ഗാനമേളയും നൃത്തപരിപാടിയും ഓണമാമാങ്കത്തിന് മിഴിവേകി. റീന സലിം അവതാരകയായി. അനീഷ്,​ ബൈജു,​ റബിൻ,​ ബാബു,​ ശരത്,​ ശ്രീകാന്ത്,​ അമൽ,​ അഞ്ജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും ഹിരോഷ് ലാൽ നന്ദി പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ

..................................

ഓണമാമാങ്കം പരിപാടിക്കായി എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ഡി- 15 ശാഖാംഗങ്ങൾ അജ്മാനിലെ അൽ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നപ്പോൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SNDP DUBAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.