ന്യൂഡൽഹി: മന്ത്രിമാരുടെ പദവി റദ്ദാക്കുമെന്ന ഗവർണറുടെ പ്രസ്താവന ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും ഇത്തരം പ്രസ്താവനകൾ തടയാൻ രാഷ്ട്രപതി ഇടപെടണമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
കേരള ഗവർണർ ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. മന്ത്രിമാരെ പിരിച്ചുവിടാനുള്ള അധികാരം ഗവർണർക്ക് ഭരണഘടന നൽകുന്നില്ല. അദ്ദേഹത്തിന്റെ ഈ പ്രസ്താവന രാഷ്ട്രീയ പക്ഷപാതിത്വവും എൽ.ഡി.എഫ് സർക്കാരിനോടുള്ള ശത്രുതയും തുറന്നുകാട്ടുന്നുവെന്നും പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |