കൊച്ചി: ഭൗതിക ജീവിതത്തെ ക്രിയാത്മകമായി അഭിസംബോധന ചെയ്യാൻ ഭരണകൂടത്തിനും രാഷ്ട്രീയ നേതൃത്വങ്ങൾക്കും കഴിയാതെ പോകുന്നതാണ് നാട് അഭിമുഖീകരിക്കുന്ന പ്രശ്നമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന ജനറൽ കൗൺസിൽ എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാഹ്യമായ ആശയധാരയും ഉള്ളിൽ ജീർണതകളുമുള്ള നാടായി കേരളം മാറി. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പ്രവണതകളെ തടയാൻ അയ്യൻകാളിയുടെ പാരമ്പര്യമുള്ള കെ.പി.എം.എസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഖജാൻജി ബൈജു കലാശാല, സാബു കരിശേരി, പി.വി. ബാബു, പ്രശോഭ് ഞാവേലി, അഡ്വ. സനീഷ് കുമാർ, വി. ശ്രീധരൻ, അനിൽ ബെഞ്ചമൻപാറ, കെ.ടി. ധർമ്മജൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |