SignIn
Kerala Kaumudi Online
Thursday, 19 September 2024 10.43 AM IST

307 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് മടക്കി നൽകി യു.എസ്

Increase Font Size Decrease Font Size Print Page
us

വാഷിംഗ്ടൺ : അനധികൃതമായി രാജ്യത്തേക്ക് കടത്തുന്നതിനിടെ പിടികൂടിയ 33 കോടി രൂപയുടെ 307 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറി യു.എസ്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് കള്ളക്കടത്ത് സംഘങ്ങൾ യു.എസിലേക്കെത്തിച്ചതാണിവ. 15 വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് പുരാവസ്തുക്കൾ യു.എസ് ഇന്ത്യയ്ക്ക് തിരിച്ച് കൈമാറിയത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേ​റ്റിലായിരുന്നു കൈമാറ്റച്ചടങ്ങ്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കരുതുന്ന ഒരു ഡസനിലേറെ പുരാതന വിഗ്രഹങ്ങൾ ഇക്കൂട്ടത്തിലുണ്ട്. യു.എസ് മടക്കി നൽകിയ പുരാവസ്തുക്കളിൽ 235 എണ്ണം നിലവിൽ തമിഴ്‌നാട്ടിലെ ജയിലിൽ കഴിയുന്ന സുഭാഷ് കപൂർ എന്ന കള്ളക്കടത്തുകാരൻ മുമ്പ് ഇന്ത്യയിൽ നിന്ന് കടത്തിയവയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.